jayesh
യൂണിയൻ കൺവീനർ വി.ജയേഷിന് അരിക്കുഴ ശാഖാ പ്രസിഡന്റ് കെ.എസ്. വിദ്യാസാഗർ പൊതിച്ചോറ് കൈമാറുന്നു

അരിക്കുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാ സംഘവും യൂത്ത്മൂവ്‌മെന്റും സംഘടിപ്പിക്കുന്ന കൊവിഡ് മഹാമാരിക്ക് ഒരുകൈതാങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി അരിക്കുഴ ശാഖയിൽ നിന്ന് 250 പൊതിച്ചോറ് വിതരണം ചെയ്തു. അരിക്കുഴ ശാഖയുടെ വനിത സംഘത്തിന്റെ നേതൃത്വത്തിൽ ശാഖാ കുടുംബാംഗങ്ങൾ നൽകിയ പൊതിച്ചോറ്, യൂണിയൻ കൺവീനർ വി. ജയേഷിന് ശാഖാ പ്രസിഡന്റ് കെ.എസ്. വിദ്യാ സാഗർ കൈമാറി. ശാഖാ സെക്രട്ടറി പി.എം. സുകുമാരൻ,​ വനിതാ സംഘം പ്രസിഡന്റ് ലീന പ്രസാദ്, സെക്രട്ടറി മിനി ഗോപൻ,​ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഭരത്,​ ശാഖാ ഭാരവാഹികളായ ഷാബു പി.എസ്, രാജൻ കെ.കെ, ഗോപി കെ.എൻ, ഷിബു കെ.ആർ എന്നിവർ പങ്കെടുത്തു.