മുട്ടം: ഗ്രാമപഞ്ചായത്തിന് മുട്ടം സർവ്വീസ് സഹകരണ ബാങ്ക് പി.പി.ഇ കിറ്റ് നൽകി. ബാങ്ക് പ്രസിഡന്റ് കെ. രാജേഷിൽ നിന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ കിറ്റ് ഏറ്റ് വാങ്ങി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, പഞ്ചായത്ത്‌ വൈസ് പ്രഡിഡന്റ് മാത്യു പാലംപറമ്പിൽ, പരീത് കാനാപ്പുറം, ഷേർളി അഗസ്റ്റ്യൻ, ബീനാ ജോർജ്, അഡ്വ. അരുൺ ചെറിയാൻ, ജെയിൻ ജോസഫ് എന്നിവർ പങ്കെടുത്തു.