ഇടുക്കി: ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ വളം, അനുമതിയുള്ള കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മണി മുതൽ 11 വരെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാം. കാർഷിക യന്ത്ര സാമഗ്രികൾ വിൽക്കുന്ന കടകൾ/ വർക്ക്‌ഷോപ്പുകൾ എന്നിവയ്ക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെ തുറന്നു പ്രവർത്തിക്കാം. നിർമ്മാണ സാമഗ്രികൾ (ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉപകരണങ്ങൾ ഉൾപ്പെടെ) വിൽക്കുന്ന കടകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാം. ജില്ലയിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങൾക്ക് ലോക്ക് ഡൗൺ കാലയളവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാം.