നെടുങ്കണ്ടം: പുറമ്പോക്ക് ഭൂമിയിൽ ചാരായം വാറ്റാൻ ഒളിപ്പിച്ച് വെച്ച കോട ഉടുമ്പൻചോല എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ബാലൻപിള്ളസിറ്റി ബംഗ്ലാദേശ് കരയിൽ പടിഞ്ഞാറേതിൽ വീട്ടിൽ സുഭാഷിന്റെ വീടിന് സമീപമുള്ള പുറമ്പോക്ക് ഭൂമിയിൽ നിന്നാണ് ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം 280 ലിറ്റർ കോട കണ്ടെത്തിയത്. പ്രതിയെകുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. റെയ്ഡിൽ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ആഫീസറായ ഷിജു ദാമോദരൻ, പ്രിവന്റീവ് ആഫീസറായ സതീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോഷി വി.ജെ, ജസ്റ്റിൻ പി.സി, റ്റിറ്റോ മോൻ ചെറിയാൻ, അരുൺ ശശി എന്നിവർ പങ്കെടുത്തു.