കുളമാവ്: കാലവർഷം ശക്തിപ്പെടുന്നതിനു മുമ്പേ കരകവിഞ്ഞൊഴുകി വടക്കേപ്പുഴ. പുഴയുടെ തീരത്തുള്ളവരുടെ കൃഷികൾ നാശത്തിന്റ വക്കിലായി. തടാകത്തിന്റെ തീരത്തുള്ള കർഷകരുടെ കപ്പ, വാഴ, ചേന, പച്ചക്കറികൾ എന്നിവയാണ് വെള്ളം കെട്ടിനിൽക്കുന്നതിനാൽ നശിച്ചു കൊണ്ടിരിക്കുന്നത്. മണലും ചെളിയും നിറഞ്ഞു തടാകത്തിന്റെ ആഴം കുറഞ്ഞതാണ് പ്രശ്‌നം. തടാകത്തിലെ ചെളി നീക്കി ആഴം കൂട്ടണമെന്ന് കർഷകർ നിരന്തരം ആ വശ്യപ്പെട്ടിട്ടും നാളിതു വരെ ഒരു നടപടിയും സ്വീകരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകുന്നില്ല.