pipe
കുളമാവ് ശുചി മുറിയിലേയ്ക്കുള്ള ജലവിതരണ പൈപ്പ് മുറിച്ചു നീക്കിയ നിലയിൽ

കുളമാവ്: ശുചിമുറിയിലേയ്ക്കുള്ള ജലവിതരണ പൈപ്പ് സാമൂഹ്യ വിരുദ്ധർ മുറിച്ച് നീക്കി. കുളമാവ് ടൗണിലെ ശുചിമുറിയിലേയ്ക്കുള്ള വാട്ടർ കണക്ഷൻ പൈപ്പാണ് കഴിഞ്ഞ ദിവസം മുറിച്ച് നീക്കിയ നിലയിൽ കണ്ടത്. അറക്കുളത്ത് നിന്ന് ഹൈറേഞ്ചിലെയ്ക്കുള്ള യാത്രയിൽ ചെറുതോണി വരെയുള്ള 36 കിലോമീറ്റർ ദൂരത്തിനിടയിൽ കുളമാവിൽ മാത്രമാണ് പൊതുശുചിമുറിയുള്ളത്. പരാതിയെ തുടർന്ന് അറക്കുളം പഞ്ചായത്ത് ടോയ്‌ലറ്റ് നവീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ശുചിമുറിയിലേയ്ക്കുള്ള ജലവിതരണ പൈപ്പ് ആരോ മുറിച്ച് നിക്കിയത്. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണമെന്നും പൈപ്പ് നന്നാക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.