തൊടുപുഴ: യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അട്ടിമറിക്കാൻ സി.പി.എം നടത്തിയ ഗൂഢാലോചനയുടെ നേർക്കാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള യു.ഡി.എഫ് മെമ്പർമാർക്ക് നേരെയുണ്ടായ അതിക്രമമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ ജേക്കബും പറഞ്ഞു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഭരണം സുഗമമായി മുന്നോട്ടു കൊണ്ടു പോകാൻ പൊതു സമൂഹം യു.ഡി.എഫിനോട് സഹകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.