വാഴത്തോപ്പ്:സേവാഭാരതി വാഴത്തോപ്പ് സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനുവേണ്ടി പുനർജനി ജില്ലാ കോർഡിനേറ്റർ ഡോ. ക്രിസ്റ്റി ജെ തുണ്ടിയിൽ പങ്കെടുത്ത ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റിൽ കൊവിഡ് രോഗികൾക്കും നെഗറ്റീവായ ആളുകൾക്കും വേണ്ട നിർദ്ദേശങ്ങളും ആയുർവേദ ചികിത്സ രീതികളുംകൊ വിഡ് മാനദണ്ഡങ്ങൾ എന്തെല്ലാം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും വിശദമായി സംസാരിക്കുകയും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഭേഷജം, പുനർജനി തുടങ്ങിയ പദ്ധതികൾ പ്രകാരം ആയുർവേദ മരുന്നുകൾ നിരവധി രോഗികൾക്ക് എത്തിച്ചു നൽകുന്നതിനും ഡോക്ടറുടെ സേവനം നേരിട്ട് ലഭ്യമാക്കുന്നതിനും സേവാഭാരതി വാഴത്തോപ്പ് സമിതിക്ക് സാധിച്ചിരുന്നു.ഗൂഗിൾ മീറ്റിൽ പ്രസിഡന്റ് ടി .എം ബിജു സെക്രട്ടറി സുഭാഷ്, കൊവിഡ് ബാധിതർ , രോഗ മുക്തർ തുടങ്ങിയവർ പങ്കെടുത്തു.