വണ്ണപ്പുറം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലേയ്ക്കുമായി ആരംഭിച്ച സഞ്ചരിക്കുന്ന ആന്റിജൻ ടെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം വണ്ണപ്പുറം പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ നിർവ്വഹിച്ചു. വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. . തൊടുപുഴ അൽ അസർ ഹോസ്പിറ്റലുമായി സഹകരിച്ചാണ് മൊബൈൽ ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നത്.പിന്നാക്ക മേഖലകളായ മുള്ളരിങ്ങാട് , വെള്ളക്കയം എന്നിവിടങ്ങളിൽ തുടങ്ങി വച്ച പ്രവർത്തനം വരും ദിവസങ്ങളിൽ എല്ലാ പഞ്ചാത്തുകളിലും റോട്ടേഷൻ ക്രമത്തിൽ തുടരുമെന്നും ഇന്ന് ടെസ്റ്റ് ഉടുമ്പന്നൂർ പഞ്ചായത്തിൽ ആയിരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു..ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനി മോൾ വർഗീസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി കാവാലം,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആൻസി സോജൻ . ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ ശ്രീമതി ജിജി സുരേന്ദ്രൻ,മിനി ആന്റണി, ഷൈനി സന്തോഷ്, നൈസി ഡെനിൽ, ടെസ്സിമോൾ മാത്യു, കെ.എസ് ജോൺ ,ജിനോ കുരുവിള, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജിജോ ജോസഫ്, മായ ശിവദാസ് ബി.ഡി.ഓ കെ.ആർ ഭാഗ്യരാജ് , ജോയിന്റ് ബി.ഡി.ഓ സലീന ,അൽ അസർ ഹോസ്പിറ്റലിലെ ഡോകടർ അമൽ എന്നിവർപ്രസംഗിച്ചു. .ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ .രവി സ്വാഗവും കോടിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോ ജോസഫ് നന്ദിയും പറഞ്ഞു.