ngo-union
. അടിമാലി താലൂക്ക് ആശുപത്രിക്ക് സുരക്ഷാകിറ്റും പൾസ് ഓക്‌സി മീറ്ററും ആശുപതി സൂപ്രണ്ട് ഡോ.എൻ.വി. സത്യബാബുവിന് എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി വി.എസ്. ഷാലു മോൻ കൈമാറുന്നു


അടിമാലി: എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങളും , പൾസ് ഓക്‌സി മീറ്ററും ലഭ്യമാക്കിത്തുടങ്ങി. അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്കുള്ള സുരക്ഷ കിറ്റ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.വി. സത്യ ബാബുവിന് യൂണിയൻ ഏരിയാ പ്രസിഡന്റ് വി.എസ്. ഷാലുമോൻ കൈമാറി. ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി.എ.ജയകുമാർ ,ഏരിയാ സെക്രട്ടറി എം.എൻ. ബിജു, എച്ച്.എം.സി അംഗങ്ങളായ എം. കമറുദ്ദീൻ, ഷാജി ഏരിയ കമ്മിറ്റി അംഗങ്ങൾ അമ്പിളി രാജ്, എം.കണ്ണൻ എന്നിവർ പങ്കെടുത്തു.