ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ കിറ്റുകൾ കൈമാറി. ആലക്കോട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കോടതിയിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടത്തിയ യോഗത്തിൽ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി.എ. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജും ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ മുഹമ്മദ് വസീമിൽ നിന്ന് അഡീഷണൽ .എസ.പി എസ് .സുരേഷ് കുമാർ. സുരക്ഷാ കിറ്റുകൾ ഏറ്റ് വാങ്ങി. മുട്ടം സി.ഐ. വി.ശിവകുമാർ, തൊടുപുഴ സി.ഐ. സുധീർ മനോഹർ, കരിങ്കുന്നം സി.ഐ സജീവ് ചെറിയാൻ എന്നിവർ പങ്കെടുത്തു.