ഇടുക്കി: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ കീഴിൽ റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.റ്റി വിഭാഗങ്ങളിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് ആർ.എ.എസ്. മത്സ്യത്തൊടൊപ്പം പച്ചക്കറിയും വളർത്താം എന്നതാണ് പ്രത്യേകത. നൈൽ തിലാപ്പിയ മത്സ്യം ആണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിനുള്ള മൊത്തം ചിലവ് 7.5 ലക്ഷം രൂപയാണ്. ആർ. എ. എസ് യൂണീറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ആരംഭിച്ച് കഴിയുമ്പോൾ 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും അസിസ്റ്റന്റ് ഡയറക്ടർ, മത്സ്യബന്ധന വകുപ്പ്, അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ, ഇടുക്കി 685603 എന്ന വിലാസത്തിൽ ജൂൺ ഏഴിന് മുമ്പ് തപാൽ മുഖേനയോ adidkfisheries@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ7025233647, 7902972714.