ഇടുക്കി: എല്ലാ ബാങ്ക് വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി (സാപ്സി). സ്വകാര്യ സുരക്ഷാ ഏജൻസികൾ മുഖേന ലക്ഷകണക്കിന് ജീവനക്കാരാണ് വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്നത്. അവർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുകയാണ് സ്വകാര്യ സുരക്ഷാ ഏജൻസികൾ. അതിനു പുറമെയാണ് വിവിധ ബാങ്ക് ലോണുകളുടെ തിരിച്ചടവ്. ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖലയെ സംരക്ഷിക്കാൻ കൊവിഡ് മൂന്നാം തരംഗവും കൂടി മുന്നിൽ കണ്ട് ഒരു വർഷത്തേക്ക് മൊട്ടോറിയം അനുവദിക്കണമെന്ന് സാപ്‌സി സംസ്ഥാന ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ ആവശ്യപ്പെട്ടു. സ്വകാര്യ സുരക്ഷാ ജീവനക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകാനുള്ള നടപടിയും ഉണ്ടാകണമെന്ന് സാപ്‌സി ഭാരവാഹികൾ ആവശ്യപ്പെട്ടു.