ചെറുതോണി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് വിഴ്ച്ച വരുത്തിയെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഉപരോധസമരം സി.പി.എം ഏരിയാ കമ്മറ്റിയംഗം എസ് ശീകാന്ത് ഉദ്ഘാടനം ചെയ്തു. 400 ന് മുകളിൽ കൊവിഡ് രോഗികളുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ ഫസ്റ്റ് ട്രീറ്റ്‌മെന്റ് സെന്റർ രോഗികൾക്ക് തുറന്നു കൊടുക്കാൻ തയ്യാറായില്ലെന്നാരോപിച്ചാണ് എൽ.ഡി.എഫ് പഞ്ചായത്ത് ഉപരോധസമരം നടത്തിയത്. കഞ്ഞിക്കുഴി സർക്കിൾ ഇൻസ്‌പെക്ടർ സിബി തോമസും, സബ്ബ് ഇൻപെക്ടർ സുബൈർ എന്നിവരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കളും, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിരുമായി ചർച്ച നടത്തിയതിനെ തുടർന്ന് കൊവിഡ് പോസിറ്റിവായി വരുന്ന രോഗികൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഫറ്റ് ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശനം നൽകാമെന്ന ഉറപ്പിൽ ഉപരോധ സമരം അവസാനിപ്പിച്ചു. നേതാക്കളായ എബിൻ ജോസഫ്, തങ്കച്ചൻ വടക്കേൽ, ലിസ്സി ജോസ്, മനോഹർ ജോസഫ്, സന്തോഷ് കുമാർ, ഷിജു തൂങ്ങോല, ജോഷി മാത്യു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രദീപ് എം എം, ബേബി ഐക്കര, റ്റിൻസി തോമസ്, ഷിജാ അശോകൻ, പുഷ്പാ ഗോപി, ലിൻസി കുഞ്ഞുമൻ, ജിഷ എന്നിവർ പങ്കെടുത്തു.