ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയിൽ ചെറിയ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ ഉയർന്നതിനെ തുടർന്ന് ഈ പദ്ധതികളിലെ വൈദ്യുതി ഉത്പാദനം കൂട്ടി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഇടുക്കിയിൽ 6.34 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. പള്ളിവാസൽ- 0.41, പന്നിയാർ- 0.741, നേര്യമംഗലം- 1.798, ലോവർ പെരിയാർ- 3.56 മില്യൺ യൂണിറ്റ് എന്നിങ്ങനെയായിരുന്നു ഉത്പാദനം. ഈ മാസം പാതിയോടെയും ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സമാനമായി വൈദ്യുതി ഉത്പാദനം കൂട്ടിയിരുന്നു. ഈ മാസം മാത്രം രണ്ട് തവണ ചില ഡാമുകൾ തുറക്കേണ്ടിയും വന്നു.