തൊടുപുഴ: കൊവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആലക്കോട് പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് സൗജന്യമായി ആയുർവേദ പ്രതിരോധ മരുന്നുകളും വേപ്പറൈസറുകളും ഭക്ഷ്യധാന്യകിറ്റുകളും നാഗാർജുന ആയുർവേദിക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കമ്പനിയിൽ നടന്ന ചടങ്ങിൽ നാഗാർജുന എക്‌സിക്യുട്ടീവ് ഡയറക്ടർ മൈക്കിൾ ജോസഫ് വിതരണ സാമഗ്രികൾ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ആലക്കോട് മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ കെ.എസ്, പഞ്ചായത്തംഗം ലീഗിൽ ജോ, ഹെൽത്ത് ഇൻസ്‌പെക്ടർ എം.ടി. സാബു, നാഗാർജുന ഡയറക്ടർ ഡോ. സി.എസ്. കൃഷ്ണകുമാർ, മാനേജർ എം.അജിത് എന്നിവർ പങ്കെടുത്തു.