merchants

തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഇടവെട്ടി പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ അരിയും പലച്ചരക്ക് സാധനങ്ങളും എത്തിച്ച് നൽകി. മർച്ചന്റ്സ് യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിന് സാധനങ്ങൾ കൈമാറി. ചടങ്ങിൽ യൂത്ത്‌വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി.കെ, കമ്മിറ്റിയംഗം ജോർജ്കുട്ടി ജോസ്, നോഡൽ ഓഫീസർ ഫസീല, കൗൺസിലർമാരായ അസീസ് ഇല്ലിക്കൽ, അജ്മൽ ഖാൻ അസീസ്, ബിന്ദു ശ്രീകാന്ത്, സി.ഡി.എസ് ചെയർപേഴ്‌സൺ രാജമ്മ ബാബു, പ്രിയ മനോജ്, ലിറ്റി ബിനോയ് എന്നിവർ പങ്കെടുത്തു.