തൊടുപുഴ:മർച്ചൻസ് യൂത്ത് വിംഗും മഹാറാണി വെഡിംഗ് കളക്ഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് ഒരു കാരുണ്യ സ്പർശം പരിപാടി ഇന്ന് നടക്കും.
തൊടുപുഴയിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായ ആംബുലൻസ് ഡ്രൈവർമാർക്ക് പി.പി.ഇ കിറ്റുകളുടെയും മാസ്‌ക്കുകളുടെയും സാനിറ്റൈസറുകളുടെയും, ഫെയ്‌സ്ഷീൽഡുകളുടെയും വിതരണമാണ് നടത്തുക.
മഹാറാണി വെഡിംഗ് കളക്ഷൻസ് ലാഭവിഹിതത്തിൽ നിന്നും നടത്തുന്ന സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് കൊവിഡ് എന്ന മഹാമാരിക്കെതിരെ അനുദിനം ജീവൻ പോലും പണയം പെടുത്തി രക്ഷാപ്രവർത്തനകളിൽ ഏർപ്പെടുന്ന തൊടുപുഴയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗിന്റെയും മഹാറാണി വെഡിംഗ് കളക്ഷൻസിന്റെയും സ്‌നേഹാദരം. തൊടുപുഴ ഗാന്ധിസ്‌ക്വയറിൽ രാവിലെ 9 .30 ന് യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിക്കും . മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യാതിഥിയായിരിക്കും. തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ , അസോസിയേഷൻ ജന:സെക്രട്ടറി നാസർ സൈര, യൂത്ത് വിംഗ് ജന:സെക്രട്ടറി രമേഷ് പി.കെ ട്രഷറർ മനു തോമസ് മഹാറാണി എം.ഡി റിയാസ് വി.എ തുടങ്ങിയവർ പങ്കെടുക്കും.
തൊടുപുഴ:മർച്ചൻസ് യൂത്ത് വിംഗും മഹാറാണി വെഡിംഗ് കളക്ഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന തൊടുപുഴയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് ഒരു കാരുണ്യ സ്പർശം പരിപാടി ഇന്ന് നടക്കും.