മുട്ടം: പെട്രോൾ പമ്പിന് സമീപത്തെ റോഡരുകിലെ അപകടക്കുഴി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു. കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നതിന് വേണ്ടി മണ്ണ് മാറ്റിയഭാഗത്താണ് മഴ പെയ്‌തും വാഹനങ്ങൾ കയറി ഇറങ്ങിയും വലിയ കുഴിയുണ്ടായത്. വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവായിരുന്നു. ഇത് സംബന്ധിച്ച് വാർത്തകളെ തുടർന്ന് ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഏതാനും ദിവസം മുൻപ് മിറ്റൽ ഇട്ട് കുഴി താൽക്കാലികമായി നാന്നാക്കിയിരുന്നു.