മുട്ടം: തുടങ്ങനാട് പഴയമറ്റം കുരിശ് പള്ളിയോട് ചേർന്ന് ട്രാൻസ്ഫോർമറിന് സമീപത്തുള്ള വലിയ വാകമരം അപകടവസ്ഥയിൽ.മരത്തിന്റെ ഒരു ഭാഗത്തേക്കുള്ള ശിഖരം ഒടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.ഇതിന് സമീപത്തുള്ള ട്രാൻസ്ഫോർമറിനും കുരിശ് പള്ളിക്കും ഇത് വഴി കടന്ന് പോകുന്ന ജനത്തിനും വാഹനങ്ങൾക്കും ഏറെ ഭീഷണിയായ മരത്തിന്റെ അപകടാവസ്ഥക്ക് അധികൃതർ അടിയന്തര പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.