കരിമണ്ണൂർ: കൊവിഡ് പ്രതിരോധത്തിൽ കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിന് കൈത്താങ്ങായി ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖല കമ്മിറ്റി. കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന മുന്നണി പോരാളികൾക്ക് മെഡിക്കൽ കിറ്റും സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യകിറ്റും നൽകിയാണ് ജോയിന്റ് കൗൺസിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.
പിപിഇ കിറ്റ്,ഫേസ് ഷീൽഡ് മാസ്‌ക്,കൈ ഉറകൾ,ഓക്‌സി മീറ്റർ എന്നിവയാമ് പഞ്ചായത്തിന് കൈമാറിയത്. കൂടാതെ അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യ കിറ്റുകളും ഇതോടൊപ്പം നൽകി.
ചടങ്ങിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ .ബിജുമോനിൽ നിന്നും കിറ്റുകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാസംൺ അക്കക്കാടൻ ഏറ്റുവാങ്ങി. ആരോഗ്യകാര്യ സ്ഥിരം സമതി അദ്ധ്യക്ഷ ബിജി ജോമോൻ,പഞ്ചായത്ത് അംഗങ്ങളായ ലിയോ കുന്നപ്പിള്ളി,സന്തോഷ് കുമാർ,സിപിഐ കരിമണ്ണൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .കെ രാജൻ,പഞ്ചായത്ത് സെക്രട്ടറി ഷാജു,കൊവിഡ് നോഡൽ ഓഫീസർ ജയ്‌മോൻ,യൂത്ത് കോർഡിനേറ്റർ മുഹമ്മദ് റോഷൻ തുടങ്ങിയവർ പങ്കെടുത്തു.