jimmy

വെള്ളിയാമറ്റം : കേരളാ കോൺഗ്രസ്സ് (എം) വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് അവശ്യമായ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജുവിനും സെക്രട്ടറി അജയ് കുമാറിനും ഭക്ഷ്യ വസ്തുക്കൾ കൈമാറി. മണ്ഡലം പ്രസിഡന്റ് ജോസി എം വേളാച്ചേരിൽ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ ഷെമീന അബ്ദുൾ കരീം, മെമ്പർ ശ് കബീർ കാസിം, സി ഡി എസ് ചെയർപേഴ്‌സൺ റസിയ അസീസ് കേരളാ കോൺഗ്രസ്സ് (എം) ഭാരവാഹികളായ ജോസ് കുന്നുംപുറത്ത്, കുര്യാച്ചൻ പൊന്നാമറ്റം, ജോർജ് അടപ്പൂർ, സജി മൈലാടി, സണ്ണി കൈതപ്പറമ്പിൽ, ജോബ് തെക്കേപ്പറമ്പിൽ, ശ്രജിത്ത് ഒളിയറക്കൽ റെജി അടപ്പൂർ എന്നിവർ

പങ്കെടുത്തു.