കരിമണ്ണൂർ: വൈദ്യുതി തടസം മാറ്റാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൃത്യ നിർവഹണം തടസപ്പെടുത്തിയതായും പരാതി. സംഭവത്തിൽ ഉടുമ്പന്നൂർ ഇടമറുക് സ്വദേശി റംസൽ ഷാജിയെ കരിണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തു. മരം വീണ് വൈദ്യുതി തടസം ഉണ്ടായതിനെ തുടർന്ന് ഇത് പരിഹരിക്കാനായി ഇടമറുക് ഭാഗത്ത് എത്തിയ ഉദ്യോഗസ്ഥരെ റംസൽ കാർ റോഡിലിട്ട് യാത്ര തടസപ്പെടുത്തുകയും അസഭ്യം പറയുകയും കൈയേറ്റത്തിനും മുതിരുകയും ചെയ്‌തെന്നാണ് പരാതി. ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി റംസലിനെ അറസ്റ്റു ചെയ്തു. ഇയാൾ നേരത്തെ കഞ്ചാവ് കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.