arrack
പിടിയിലായ റോയിയും ജോസ് ജോസഫും

ചെറുതോണി:പഴയരിക്കണ്ടം കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിവന്നിരുന്ന രണ്ട് പേർ പിടിയിൽ .
തട്ടേകല്ല് സ്വദേശികളായ വാഴയിൽ റോയി സുഹൃത്ത് ജോസ് ജോസഫ് എന്നിവരെയാണ് കഞ്ഞിക്കുഴി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കഞ്ഞിക്കുഴി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. ജോസ് ജോസഫിന്റെ വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നര ലിറ്റർ ചാരായവും കണ്ടെടുത്തു. പഴയരിക്കണ്ടം കഞ്ഞിക്കുഴി മേഖലയിൽ വ്യാജ ചാരായത്തിന്റെ
വിൽപ്പന നടക്കുന്നതായി പൊലീസിന് മുൻപ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കഞ്ഞിക്കുഴി പൊലീസും ഇടുക്കി എക്‌സൈസ് സംഘവും പ്രദേശത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. കഞ്ഞിക്കുഴി സബ്ഇൻസ്‌പെക്ടർ സുബൈർ പി.എ, എസ്. സി. പി.ഒ മാരായ ജോബി, നിമേഷ് എന്നി ന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.