തൊടുപുഴ: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ്. ന്യായമായ വിധി സർക്കാർ നടപ്പാക്കണം. ഓരോ സമുദായങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ നടപ്പാക്കേണ്ടത്. പിന്നാക്കാവസ്ഥയെ പറ്റി കൂടുതൽ പഠനം പിന്നീട് നടത്താമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു.