ഉടുമ്പന്നൂർ: 232 നമ്പർ ഉടുമ്പന്നൂർ ശാഖയിലെ രവിവാരപാഠശാല, കുടുംബയോഗം ഗുരുധർമ്മപഠന ക്ലാസ് എന്നിവ ഓൺലൈനിൽ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

ശാഖായോഗം പ്രസിഡന്റ്.പി ടി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ ഏ.ജി. തങ്കപ്പൻ കുടുംബയോഗ ഉദ്ഘാടനവും യൂണിയൻ കൺവീനർ വി.ജയേഷ് രവിവാര പാഠശാല ഉദ്ഘാടനവും യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ.സോമൻ മാതാപിതാക്കൾക്കുള്ള പഠന ക്ലാസ് ഉദ്ഘാടനവും യുവാക്കൾക്കുള്ള ഉള്ള പഠനക്ലാസും പി. എസ്. സി ഉദ്യോഗാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന്റെയും ഉദ്ഘാടനവും ബിജു പുളിക്കലേടത്തും നിർവ്വഹിക്കും.പ്രോഗ്രാം കോർഡിനേറ്ററും രവിവാര പാഠശാല യൂണിയൻ കൺവീനറുമായ .അജിമോൻ ചിറക്കൽ വിഷയാവതരണം നടത്തും.ശാഖായോഗം സെക്രട്ടറി. പി കെ രാമചന്ദ്രൻ സ്വാഗതവും

വൈസ് പ്രസിഡന്റ്. പി. ജി. മുരളീധരൻ നന്ദിയും പറയും.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ മീറ്റ്, സൂം എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയും ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാഖയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന ലിങ്ക് മുഖേന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഓൺലൈൻ ക്ളാസുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രോഗ്രാം കോർഡിനേറ്റർ അജിമോൻ ചിറയ്ക്കൽ (9496227452), രവിവാരപാഠശാല പ്രധാന അധ്യാപിക പി.കെ . ഉഷ (9605406891) , യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, ( 9447828364) യുണിയൻ സൈബർ സേന കൺവീനർ ചന്തു പരമേശ്വരൻ ( 9400939625), എന്നിവരെ ബന്ധപ്പെടാവുന്നതാണ്.