പീരുമേട്: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം എം. ആർ.എസ്.സ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് ഏറ്റുവാങ്ങി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സാബു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജേക്കബ്,പഞ്ചായത്ത് മെമ്പർ ഏബ്രാഹം , പീരുമേട് സീനിയർ വെറ്ററിനറി സർജൻ ഡോ ബി.ഗണേശൻ എന്നിവർ പങ്കെടുത്തു.