മൂലമറ്റം: ന്യൂനപക്ഷക്ഷേമ പദ്ധതി ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് 80 : 20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംസ്ഥാന സർക്കാർ അടിയന്തരമായിനടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മൂലമറ്റം ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേമപദ്ധതികളുടെ വിതരണം ജനസംഖ്യാനുപാതകമായി ആയിരിക്കണമെന്ന് കോടതിയുടെ ഉത്തരവ് തുല്യ നീതി ഉറപ്പാക്കുന്നതാ ണെന്ന് കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ ഫോറോണ പ്രസിഡന്റ് അജിൽ പനച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ഫ്രാൻസീസ് കരിമ്പാനി, സിബി മാളിയേക്കൽ, ജോസുകുട്ടി തുടിയംപ്ലാക്കൽ, ജോസ് പ്ലാക്കൂട്ടം എന്നിവർ പ്രസംഗിച്ചു.