മുട്ടം: വില്ലേജ് ഓഫീസിന് സമീപം അപകടാവസ്ഥയിലായ മരം മുട്ടം യൂത്ത് ലീഗിന്റെയും, പഞ്ചായത്ത് സന്നദ്ധ വോളിന്റിയേഴ്സിന്റേയും നേതൃത്വത്തിൽ മുറിച്ച് മാറ്റി. മരത്തിന്റെ ചുവട് ദ്രവിച്ച് റോഡിലേക്ക് ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് മുട്ടം വില്ലേജ് ഓഫീസർ തൊടുപുഴ തഹസീൽദാർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എം കെ സുധീർ, സി എം ജമാൽ,ഷബീർ എം എ, ബാദുഷ അഷ്‌റഫ്, മാഹിൻ എൻ എച്ച്, ബാഷിൽ അഷ്‌റഫ്, അൽത്താഫ് എം എസ്, അജ്സൽ എൻ എച്ച്, റിസ് വാൻ ഷാജി,അർഷാദ് എൻ എ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചത്.