തൊടുപുഴ: തൊടുപുഴയിലെ ആംബുലൻസ് ഡ്രൈവർമാർ തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗിന്റയും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെയും മഹാറാണി വെഡിംഗ് കളക്ഷൻസിന്റെയും സ്‌നേഹാദരം ഏറ്റുവാങ്ങി.

കോവിഡിനെതിരെ പൊരുതുന്ന ആംബുലൻസ് ഡ്രൈവർമാർക്കായുള്ള പിണ. പി. ഇ കിറ്റുകളും മാസ്‌ക്കുകളും സാനിറ്റൈസറുകളും ഫെയ്‌സ്ഷീൽഡുകളുമാണ് വിതരണം ചെയ്തത്.
തൊടുപുഴയിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ മഹാറാണി വെഡിംഗ് കളക്ഷൻസ് ലാഭവിഹിതത്തിൽ നിന്നും നടത്തുന്ന സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് കൊവിഡ് മഹാമാരിക്കെതിരെ അനുദിനം ജീവൻ പോലും പണയം പെടുത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊടുപുഴയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് തൊടുപുഴ മർച്ചന്റ്‌സ് യൂത്ത് വിംഗിന്റയും,തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെ സ്‌നേഹാദരം നൽകിയത്. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ മുഖ്യാതിഥിയായിരുന്നു. മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ, മഹാറാണി എം. ഡി റിയാസ് വി. എ, മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി. കെ., ട്രഷറർ മനു തോമസ്, കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് കുട്ടപ്പാസ്, ജോർജ്കുട്ടി ജോസ്, മഹാറാണി സിനിയർ മനേജർമാരായ സലീം എൻ. എം, നിയാസ് പി. കെ. , നിസാർ പഴംള്ളിയിൽ, അസോസിയേഷൻ, യൂത്ത് വിംഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.