തൊടുപുഴ: ജലജീവൻ പദ്ധതിയുടെ സമ്പൂർണ്ണ ലക്ഷ്യം സാക്ഷത്കരിക്കുന്നിനായി പദ്ധതിയുടെ നടത്തിപ്പ് ക്രീയാത്മകമാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഒൺലൈനായി നടന്ന ജലജീവൻ മിഷൻ ജില്ലാ തല ജല ശുചിത്വ മിഷൻ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. ജില്ലാ കളക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജലനിധി പ്രോജക്ട് മാനേജർ ജോസ് ജെയിംസ്, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനീയർമാരായ ഇ.എൻ. സുരേന്ദ്രൻ,ഷീലാ പി.കെ എന്നിവർ സന്നിഹിതരായിരുന്നു.
2024ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര ഗവൺമെന്റ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ്. ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള ജില്ലാ ശുദ്ധ ജല ശുചിത്വ മിഷൻ ഉണടങ ന്റെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി 67206, കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (ജലനിധി) 1428 കണക്ഷനുകളുമായി ഇടുക്കി ജില്ലയിലെ 30 ഗ്രാമപഞ്ചായത്തുകളിലുമായി 68634 കണക്ഷനുകൾക്കായി 718.14 കോടി യുടെ പദ്ധതികളാണ് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തീക വർഷം 150 കോടി രൂപ ചിലവിഴിച്ച് 13745 കണ്ക്ഷനുകൾ നൽകിയതായും എം.പി.പറഞ്ഞു.