അഞ്ചിരി: ചെക്ക് ഡാം നിർമാണത്തിനായി തോട് വഴി തിരിച്ചു വിട്ടതിനെ തുടർന്ന് അഞ്ചിരി പാടശേഖരത്തിലെ ഒന്നാം കൃഷി മുടങ്ങിയതായി പരാതി. കൂടതെ പാടശേഖരത്തിനു സമീപം കൃഷി ചെയ്തിരുന്ന കപ്പ, വാഴ ഉൾപ്പെടെയുള്ള കൃഷികളും വെള്ളം കയറി നശിച്ചു. ഇറിഗേഷൻ വകുപ്പാണ് അഞ്ചിരി തോട്ടിൽ ചെക്ക് ഡാം നിർമിക്കുന്നത്. ജലദൗർലഭ്യം നേരിടുന്ന ഘട്ടത്തിൽ നെൽകൃഷിയ്ക്ക് ജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കർഷകർക്ക് വിനയായതെന്നാണ് പരാതി
ഈ മാസം ഒന്നാംകൃഷിയിറക്കാൻ കർഷകർ തയാറെടുക്കുന്നതിനിടെയാണ് പാടശേഖരത്ത് വെള്ളം നിറഞ്ഞത്. ഇനി വെള്ളമിറങ്ങാൽ മാത്രമേ കൃഷിയിറക്കാൻ കഴിയു. ഒന്നാംകൃഷിയിറക്കാൻ താമസിച്ചാൽ രണ്ടാം കൃഷിയും വൈകും. കർഷകക്കുണ്ടായ നഷ്ടം പരിഹരിച്ച് കൃഷിയിറക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കർഷകർ ആവശ്യപെട്ടു.

ചെക്ക് ഡാം നിർമിക്കുന്നതിനു സമീപം ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ സംരക്ഷിക്കാനാണ് വെള്ളം വഴി തിരിച്ചു വിട്ടത്. പറഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലമാണ് ചെക്ക് ഡാം നിർമാണം വൈകിയത്. നിർമാണം ഉടൻ പൂർത്തിയാക്കി കർഷകർക്ക് കൃഷിയിറക്കാനുള്ള സാഹചര്യം ഒരുക്കും.

ടോമി കാവാലം

ബ്ലോക്ക് പഞ്ചായത്ത്

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ