തൊടുപുഴ: ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ മെഡിക്കൽകിറ്റ് ഭക്ഷ്യധാന്യങ്ങൾ എന്നിവ തൊടുപുഴ മുനിസിപ്പാലിറ്റിക്ക് കൈമാറി. തൊടുപുഴ മുനിസിപ്പൽ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജമോൻ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന് കൈമാറി. സംസ്ഥാന കമ്മറ്റി അംഗം ഡി. ബിനിൽ ആമുഖ പ്രസംഗം നടത്തി. മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ, ജില്ലാ ജോ. സെക്രട്ടറി ജി.രമേഷ്, തൊടുപുഴ മേഖലാ സെക്രട്ടറി ഡി.കെ.സജിമോൻ, മേഖലാ പ്രസിഡന്റ് എ.കെ.സുഭാഷ്, ജോ. സെക്ര. ബിജു ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ രാജിമോൾ, മേഖലാ കമ്മറ്റി അംഗങ്ങളായ ബിനു വി.ജോസഫ്, അനീഷ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.