അടിമാലി: കൊവിഡ് വാക്‌സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ ബേക്കറി ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ലോക്ക്ഡൗൺ കാലത്തും പൂർണതോതിൽ പ്രവർത്തനനിരതരാവുകയും ജനങ്ങളുമായി നേരിട്ടിടപെഴുകുകയും ചെയ്യുന്ന ബേക്കറി ജീവനക്കാരെ വാക്‌സിനേഷൻ ലഭ്യതക്കുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന്മുഖ്യമന്ത്രിയോട് ബേക്കേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സന്തോഷ് പാൽക്കോ, സെക്രട്ടറി സജി പോൾ എന്നിവർ അഭ്യർത്ഥിച്ചു. ഇത്തരം ദുരിത കാലഘട്ടത്തിൽ അവശ്യ വസ്തുക്കളായ ബ്രഡ്, ബൺ, റസ്‌ക്ക് മുതലായവ ജനങ്ങളിലെത്തിക്കുന്നു ഈ വിഭാഗത്തെ അവഗണിക്കരുതെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു