വെള്ളിയാമറ്റം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ നന്മ സൗജന്യ ടെലി കൗൺസിലിംഗ് ആരംഭിച്ചു. കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനും സംശയ നിവാരണങ്ങൾക്കുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമായും ട്രൈബൽ മേഖലയ്ക്ക് ഊന്നൽ നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അറിയിച്ചു. സഹായം ആവശ്യമായവർക്ക് ടെലിഫോണിലൂടെയാണ് സേവനം നൽകുന്നത്. സേവനം ലഭിക്കുന്നതിനായി രാവിലെ 9 മണി മുതൽ രാത്രി 9 വരെ 8943270000, 8943160000 എന്നീ നമ്പറുകളിൽ വിളിക്കണം.