തൊടുപുഴ: തൊടുപുഴയിൽ കെ.എസ്.യു സംഘടിപ്പിച്ച ജന്മദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു. രാജീവ് ഭവന് മുന്നിൽ നടന്ന ചടങ്ങിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ്. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കെ.ജെ. സിനാജ് തുടങ്ങിയവർ പങ്കെടുത്തു. അൽ- അസർ കോളേജിന് മുന്നിൽ നടന്ന ജന്മദിനാഘോഷം കെ.എസ്.യു പതാക ഉയർത്തികൊണ്ട് ജില്ലാ സെക്രട്ടറി സി.എസ്. വിഷ്ണുദേവ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഷാനു ഷാഹുൽ എന്നിവർ പങ്കെടുത്തു. മൈലക്കൊമ്പ് മദർ & ചൈൽഡിലെ കുട്ടികൾക്ക് കോൺഗ്രസ് ആരംഭിച്ച നമ്മുടെ കൃഷിയിടം പദ്ധതിയിൽ നിന്ന് വാഴക്കുലകൾ കൈമാറി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, ഡി.സി.സി മെമ്പർ ജോർജ് കൂട്ടംതടം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓർഫനേജിൽ എത്തിച്ചു നൽകി.
ഏഴല്ലൂരിൽ ശുചീകരണ പ്രവർത്തനം
ഏഴല്ലൂർ: കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം ഓലിക്കന്റെ നേതൃത്വത്തിൽ ഏഴല്ലൂർ കവലയിൽ നടന്ന ജന്മദിനാഘോഷം സംസ്ഥാന സെക്രട്ടറി മുനീർ സി.എം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ നേതൃത്വം നൽകി. ശുചീകരണ പ്രവർത്തനങ്ങൾ ഡി.സി.സി മെമ്പർ സജി മുളയ്ക്കൻ ഉദ്ഘാടനം ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ കന്നുകാലികൾക്ക് പുല്ല് എത്തിച്ചുകൊടുക്കുകയും കൊവിഡ് നെഗറ്റീവായവരുടെ വീടുകൾ അണുവിമുക്തമാക്കുകയും ചെയ്തു. വാർഡ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ സാജൻ ചിമ്മിനിക്കാട്ട്, അജയ് പുത്തൻപുരയ്ക്കൻ, ജേക്കബ് സോജൻ, വാർഡ് മെമ്പർ ഗ്രേസി വാഴയിൽ, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി ജെറാൾഡ് എന്നിവർ നേതൃത്വം നൽകി.