ഇടുക്കി: ആരോഗ്യ, സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിന്റെ 64-ാമത് സ്ഥാപകദിനം പ്രവർത്തകർ ആഘോഷിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, പൊതിച്ചോർ വിതരണം, കിറ്റ് വിതരണം, പഠനോപകരണ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു. കൊക്കയാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചാം മൈലിൽ പൊതിച്ചോർ വിതരണവും കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പോരാളികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് മധുരം വിതരണവും നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനിടയിൽ മതേതരത്വ ജനാധ്യപത്യ മൂല്യങ്ങൾ ഉറപ്പിക്കുന്നതിനും വിദ്യാർത്ഥി അവകാശങ്ങൾ നേടിയെടുക്കന്നതിനും കെ.എസ്.യു വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് ടോണി തോമസ് പറഞ്ഞു. ജന്മദിനാഘോഷങ്ങൾക്ക് ആൽവിൻ ഫിലിപ്പ്, ആഷിക്ക് പരീത്, സൽമാൻ ഷാഹുൽ, അർജുൻ ബാബു, ആഷിക്ക് അഷറഫ്, ലിബു സക്കറിയ, റെമിൻ രാജൻ, അച്ചു ഷാജി, ജെറിൻ ജോസ് എന്നിവർ നേതൃത്വം നൽകി.