കരിമണ്ണൂർ: പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ ഇടവകയുടെയും കത്തോലിക്കാ കോൺഗ്രസ് കൊവിഡ് ആക്ഷൻ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം പള്ളിക്കാമുറിപള്ളി വികാരി റവ. ഡോ. സൂരജ് പിട്ടാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ഷാജു ശാസ്താംകുന്നിന് കൈമാറി നിർവഹിച്ചു. രൂപതാ വൈസ് പ്രസിഡന്റ് മത്തച്ചൻ കളപ്പുര രൂപതാ സെക്രട്ടറി ജോർജ് പി.ജെ പാല്പറമ്പിൽ, ഫൊറോന പ്രസിഡന്റ് അഡ്വ. ഷാജിമോൻ പി. ലൂക്കോസ്, ഫൊറോനാ സെക്രട്ടറി ബിനോയ് കരിനാട്ട്, യൂണിറ്റ് സെക്രട്ടറി ബിനോയ് പുറക്കരിമറ്റത്തിൽ, ട്രഷറർ മാത്യു പൂന്തുരുത്തിയിൽ, ബൈജു ശാസ്താംകുന്നേൽ, ബ്രദർ ഡെൽബിൻ കുരീക്കാട്ടിൽ, കൈക്കാരൻ ജോർജ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.