joseph
തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെയും മൊബൈൽ റീട്ടേയിലേഴ്സ് അസോസിയേഷന്റെയും ഭാരവാഹികൾ എം.എൽ.എയ്ക്ക് മൊബൈൽ ഫോൺ കൈമാറുന്നു

തൊടുപുഴ: പി.ജെ. ജോസഫ് എം. എൽ. എയുടെ മൊബൈൽ ഫോൺ ചലഞ്ചിന്റെ ഭാഗമായി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷനും മൊബൈൽ റീട്ടേയിലേഴ്സ് അസോസിയേഷനും സംയുക്തമായി എം.എൽ.എയ്ക്ക് മൊബൈൽ ഫോൺ കൈമാറി. ഓൺലൈനിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോൺ റീട്ടേയിലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷെറീഫ് സർഗം ഫോൺ കൈമാറിയത്. വ്യാപാര മേഖല തകർന്ന് നിൽക്കുന്ന അവസരത്തിലും തൊടുപുഴയിലെ വ്യാപാരികളുടെ സഹായത്തെ എം.എൽ.എ അഭിനന്ദിച്ചു. ചടങ്ങിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനീഷ് ജി. ഹബ്, സെക്രട്ടറി മുനീർ ഇംപൾസ്, രഞ്ജിത്ത് രാംസ് മൊബൈൽസ്, റഹിം നാനോ മൊബൈൽസ്, കിഷോർ മൊബിസോൺ എന്നിവർ പങ്കെടുത്തു.