മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി- മേമുട്ടം ഭാഗത്തുണ്ടായ മണ്ണിടിച്ചിലിൽ ദിവസങ്ങളായി മുടങ്ങിക്കിടന്ന ഗതാഗതം പുനഃസ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ് അധികൃതർ, റോഡ് വികസന സമിതിയംഗങ്ങൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. കനത്ത മഴയെ തുടർന്ന് ടാറിംഗിനായി എത്തിച്ച സാധന സാമഗ്രികൾ ഒഴുകി പോയതും തിരിച്ചടിയായി. കനത്ത മഴയും ലോക്ക് ഡൗണും മാറിയാൽ മാത്രമേ ടാറിംഗ് ഉൾപ്പെടെ മറ്റുള്ള പണികൾ പൂർത്തീകരിക്കാൻ കഴിയൂ. ലോക്ക്‌ ഡൗണിനെ തുടർന്ന് പണിക്കുള്ള സാധന സാമഗ്രികളും യന്ത്രങ്ങളും പണിക്കാരെയും എത്തിക്കാൻ സാധിക്കാത്ത അവസ്ഥയുമായിരുന്നു. മഴ കനത്തതോടെ മറ്റ് പണികൾ സ്തംഭിച്ചു. ലോക്ക് ഡൗണും കനത്ത മഴയും മാറി റോഡ് പണി ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പതിപ്പള്ളി, മേമുട്ടം നിവാസികൾ.