രാജാക്കാട്: രാജകുമാരി മഞ്ഞക്കുഴിയിൽ മനയ്ക്കച്ചിറയിൽ സനിൽ (സനിയപ്പൻ- 42) കുഴഞ്ഞു വീണ് മരിച്ചു. ബി.ജെ.പി രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇന്നലെ രാവിലെ സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: രാധിക. മക്കൾ: മാളവിക, ആദിത്യൻ. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.