anoop

രാജാക്കാട്: രാജകുമാരി ടൗണിലെ യുവവ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ടൈൽസ് കടയുടമ ചാത്തനാട്ട് അനൂപാണ് (34) മരിച്ചത്. ശനിയാഴ്ച രാത്രിയിൽ വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യ പ്രസവത്തിന് പോയിരുന്നതിനാൽ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേൽക്കാൻ വൈകിയതിനാൽ അമ്മ ചെന്നുവിളിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ സൂഹൃത്തുക്കൾ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. കൊവിഡ് നെഗറ്റീവാണ്. ഭാര്യ: റിൻസി. രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്. സംസ്‌കാരം നടത്തി.