redflag

തൊടുപുഴ: മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ റെഡ് ഫ്ളാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ ആഫീസിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ ധർണ സംസ്ഥാന കമ്മിറ്റി അംഗം സച്ചിൻ കെ. ടോമി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റർ പ്രഭുൽ ഖോഡാ പട്ടേലിനെ ഉടൻ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്നും ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ അദ്ധ്യക്ഷത വഹിച്ചു. യുവജനവേദി ജില്ലാ സെക്രട്ടറി ജോർജ് തണ്ടേൽ സംസാരിച്ചു.