മുട്ടം: ജില്ലയിലെ ഓൾഡേജ് ഹോമിൽ കഴിയുന്നവരുടെ കൊവിഡ് കാലഘട്ടത്തിലെ മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ " സ്നേഹക്കൂടാരം " പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ഡിസ്ട്രിക് ജഡ്ജിയുമായ നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ച ഓൺ ലൈൻ യോഗം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയുമായ മുഹമ്മദ് വസീം ഉദ്ഘാടനം ചെയ്തു. . ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി എ സിറാജുദ്ദീൻ സ്വാഗതം ആശംസിച്ചു. ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ വി. ജെ.ബിനോയ് , ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർഎം .ജി. ഗീത എന്നിവർ സംസാരിച്ചു.ചലച്ചിത്ര പിന്നണി ഗായകൻ എംജി ശ്രീകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഇതോടൊപ്പം എം ജി ശ്രീകുമാറും ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന കുട്ടികൾക്കായി ഒരുക്കിയ കുട്ടിക്കൂട്ടം ഡോട്ട് കോമിലെ അംഗങ്ങളും ഒരുമിച്ച് സംഗീതകലാവിരുന്ന് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഓൾഡേജ് ഹോമുകളിലെ 1300 ഓളം അന്തേവാസികളും ചിൽഡ്രൻസ് ഹോമിലെ360 കുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു