തൊടുപുഴ: ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം ഇന്ന് മുതൽ മൂവാറ്റുപുഴ റോഡിൽ മൂലമറ്റം പമ്പിന് സമീപമുളള മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി വാക്‌സിൻ സ്വീകരിക്കാൻ ഇതുമൂലം സാധിക്കും. വാക്‌സിനേഷന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ നിർദ്ദേശ പ്രകാരം എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും വാക്‌സിൻ ലഭിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഈ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. കൂടാതെ പാറക്കടവ് അർബൻ പി.എച്ച്.സി യിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.