തൊടുപുഴ: തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകരോടുള്ള ആദരസൂചകമായി പ്രസ്സ്ക്ലബ് സാനിറ്റൈസിംഗ് നടത്തിക്കൊടുത്തു. തുടർന്ന് മാസ്‌ക്കുകൾ വിതരണം ചെയ്തു. തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി അദ്ധ്യക്ഷത വഹിച്ച.യോഗം മുനിസിപ്പൽചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജന:സെക്രട്ടറി രമേഷ് പി.കെ ,ജോ. സെക്രട്ടറി ജോഷി ജോർജ്കമ്മിറ്റിയംഗം ജോർജ്കുട്ടി ജോസ് എന്നിർ സംസാരിച്ചു പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും സി.ട്രഷറർ സമീർ നന്ദിയും പറഞ്ഞു.