തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദേശിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ശാഖകൾക്ക് തൊടുപുഴ യൂണിയൻ സാമ്പത്തിക സഹായം നൽകി. കൊവിഡ് ബാധിതരും ദുരിതമനുഭവിക്കുന്നവരുമായവർക്കുള്ള ധനസഹായ വിതരണത്തിന്റെ മേഖല തിരിച്ചുള്ള ഉദ്ഘാടനം യൂണിയൻ കൺവീനർ വി. ജയേഷ് നിർവഹിച്ചു. യൂണിയൻ ആഫീസിൽ നടന്ന ചടങ്ങിൽ ശാഖകൾക്കുള്ള 3000 രൂപ വീതമുള്ള ധനസഹായം മേഖല തിരിച്ച് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ സോമനും യൂണിയൻ കമ്മിറ്റിയംഗം ബെന്നി ശാന്തിയും ചേർന്ന് വിതരണം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 13 ശാഖകൾക്കാണ് ആദ്യഘട്ടമായി ധനസഹായ വിതരണം നടത്തിയത്. തൊടുപുഴ ടൗൺ, കോലാനി, ചിറ്റൂർ, അരിക്കുഴ, വെങ്ങല്ലൂർ, കാപ്പ്, കുമാരമംഗലം, കലൂർ ഈസ്റ്റ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ ഈസ്റ്റ്, കലയന്താനി, പൂമാല, കാഞ്ഞിരമറ്റം എന്നീ ശാഖകൾക്കാണ് തുക നൽകിയത്.