നെടുങ്കണ്ടം: നിരീക്ഷണത്തിലിരുന്നവർ കൊവിഡ് ടെസ്റ്റ് നടത്താനായി കൂട്ടത്തോടെ ടൗണിലിറങ്ങി. തിരക്കേറിയതോടെ പൊലീസെത്തി പരിശോധനയ്ക്ക് എത്തിയവരെ മടക്കി അയച്ചു. ഇന്നലെ നെടുങ്കണ്ടം ടൗണിൽ രാവിലെ മുതൽ ഉടുമ്പൻചോല മേഖലയിൽ തോട്ടം മേഖലയിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനായെത്തി. സ്വകാര്യ ലാബിന് സമീപമാണ് ഇവർ കൂട്ടംകൂടിയത്. നെടുങ്കണ്ടം കിഴക്കേകവലയിലും തൊഴിലാളികൾ കൂട്ടത്തോടെ എത്തി. നീരീക്ഷണത്തിലിരുന്നവർ അടക്കം എത്തിയതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധനയ്ക്ക് എത്തിയവരെ മടക്കി അയച്ചു. ഇത്തരത്തിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ ആരോഗ്യവകുപ്പ് നിശ്ചയിക്കുന്ന പ്രകാരമാണ് നിലവിൽ പരിശോധന നടത്തുന്നത്.