കരിമണ്ണൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരിമണ്ണൂർ ശാഖയുടെ നേതൃത്വത്തിൽ കരിമണ്ണൂർ ഫാമിലി ഹെൽത്ത് സെന്ററിലും പോലീസ് സ്റ്റേഷനിലും കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ പൾസ് ഓക്‌സിമീറ്ററുകളും മാസ്‌കുകളും മെഡിക്കൽ ഓഫിസർ ഡോ. നിന്നി തോമസും പോലീസ് സ്റ്റേഷനിൽ മാസ്‌കുകളും സാനിറ്റൈസറും എസ്‌ഐ വി.ഐ. ഷംസുധീനും ഏറ്റുവാങ്ങി. ബ്രാഞ്ച് മാനേജർ അഖിലാസ് കെ. ആന്റണി, എസ്ബിഐ സ്റ്റാഫ് യൂണിയൻ ബ്രാഞ്ച് സെക്രട്ടറി ബോബൻ ജി. ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ ഡി.ബിമൽ കുമാർ എന്നിവർ പങ്കെടുത്തു.
ഭക്ഷ്യവിഭവങ്ങൾ നൽകി
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിൽ കോവിഡ് രോഗബാധിതരായി ഡിസിസിയിൽ കഴിയുന്നവർക്ക് ഭക്ഷ്യവിഭവങ്ങൾ നൽകി ഉപ്പുതറ സ്റ്റാർ എസ്എച്ച്ജി. ഉപ്പുതറയിൽ നിരവധി സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കൂട്ടായ്മയാണ് സ്റ്റാർ എസ്എച്ച്ജി.ബെന്നി ആരൂച്ചേരി, തോമസ് പുതുവൽച്ചിറ, സജിൻ സ്‌കറിയ, ടോമി നെല്ലുവേലിൽ, വി.ജെ. തോമസ് വാളികുളം, ലാൽ കടുകുമ്മാക്കൽ, ബേബി പാഴുക്കുന്നേൽ, ബെന്നി വാളികുളം, ഷാജി ചിറ്റപ്പനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബിന് സാധന സാമഗ്രികൾ കൈമാറി.