kovid

കണ്ണൂർ: ജില്ലയിൽ 1484 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. സമ്പർക്കം വഴിയാണ് 1401 പേർക്കും രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 49 പേർക്കും വിദേശത്തുനിന്നെത്തിയ നാല് പേർക്കും 30 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 19.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കണ്ണൂർ കോർപ്പറേഷൻ 144,​ നഗരസഭകളായ ഇരിട്ടി ( 70)​,​തലശ്ശേരി( 45)​,​ ​പയ്യന്നൂർ(42)​ എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറളം (65)​,​ ചെറുപുഴ(48)​,​പായം(36)​,​തൃപ്പങ്ങോട്ടൂർ ( 34)​,​കോളയാട് (29)​,​പരിയാരം (27)​ എന്നിവിടങ്ങളിലും കൂടിയ രോഗബാധ നിരക്കുണ്ടായി.

രോഗമുക്തി 1271.

ചികിത്സയിൽ 20525

നിരീക്ഷണത്തിൽ 51352

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. മണിക്കടവ് സ്‌കൂൾ ഉളിക്കൽ, മട്ടന്നൂർ യു പി സ്‌കൂൾ, മണത്തണ അക്കൽ താഴെ കോളനി, തളിപ്പറമ്പ് താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് സൗജന്യ പരിശോധന ഏർപ്പെടുത്തിയിട്ടുള്ളത്.
രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന സമയം.


ഇന്ന് വാക്സിനേഷനില്ല

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഇല്ലെന്ന് ഡി.എം.ഒ അറിയിച്ചു.

കാസർകോട്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3

കാസർകോട് ജില്ലയിൽ ഇന്നലെ 1006 പേർ കൂടി കൊവിഡ് പോസിറ്റീവായി. 24.3ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചികിത്സയിലുണ്ടായിരുന്ന 93 പേർ രോഗമുക്തി നേടി. നിലവിൽ 10279 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.

വീടുകളിൽ 11763 പേരും സ്ഥാപനങ്ങളിൽ 792 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12555 പേരാണ്. പുതിയതായി 1036 പേരെ കൂടി നിരീക്ഷണത്തിലാക്കി.